Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Want

Wayanad

ഗ്രീ​ൻ​വാ​ലി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: ഗ്രീ​ൻ​വാ​ലി പ്ര​ദേ​ശ​ത്ത് പോ​ലീ​സ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ്രീ​ൻ​വാ​ലി റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്തം​ഗം എം.​ടി. ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഗ്രീ​ൻ​വാ​ലി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​യും കാ​ടു​ക​ൾ വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കി. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

പൊ​തു​യോ​ഗ​ത്തി​ൽ 2026-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: കു​ര്യാ​ക്കോ​സ് കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ (പ്ര​സി​ഡ​ന്‍റ്), വാ​ർ​ഗീ​സ് മാ​പ്പ​നാ​ത്ത് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പാ​പ്പ​ച്ച​ൻ കാ​ഞ്ഞൂ​ക്കാ​ര​ൻ (സെ​ക്ര​ട്ട​റി), രാ​ജ​ൻ പാ​ല​ക്ക​പ്പ​റ​ന്പി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബാ​ല​ൻ നാ​യ​ർ പു​ളി​യി​ട​ത്തു​ക​ണ്ടി (ട്ര​ഷ​റ​ർ).

Latest News

Corehub Up